ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനം എത്തും. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും മസ്കറ്റില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് ഇന്നത്തെ സര്‍വ്വീസുകള്‍.
ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകീട്ട് മൂന്നു മണിക്കാണ് പുറപ്പെടുക. ദോഹ-കൊച്ചി ഉച്ചയ്ക്ക് രണ്ടിനും മസ്കറ്റ്-കോഴിക്കോട് രാവിലെ 11.25-നും സര്‍വ്വീസ് നടത്തും.

