News

രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ജൂണ്‍ 1 മുതല്‍

ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഉള്‍പ്പടെ അഞ്ച് ട്രെയിനുകള്‍ ആണ് ഓടി തുടങ്ങുക. രാജ്യത്താകമാനം 200 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം. . റിസര്‍വേഷന്‍ മാത്രമുള്ള ട്രെയിനുകള്‍ക്കാണ് അനുമതി. ജനറല്‍ കോച്ചുകളില്‍ സിറ്റിംഗ് സീറ്റുകള്‍ക്കു വേണ്ടി റിസര്‍വേഷന്‍ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കന്‍ഡ് ക്ലാസിന് തുല്യമായിരിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. 30 ദിവസം മുമ്പ് വരെ ടിക്കറ്റ് മുന്‍കൂര്‍ റിസര്‍വ് ചെയ്യാം.

കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ദീര്‍ഘദൂര യാത്രാ വണ്ടികളായ നിസാമുദിന്‍ – എറണാകുളം മംഗള എക്‌സ്പ്രസ്, മുംബൈ – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, എറണാകുളം – നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം – കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചര്‍ച്ചചെയ്താണ് റെയില്‍വേ തീരുമാനമെടുത്തത്.

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകള്‍ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാര്‍സല്‍ ആയി മാത്രം നല്‍കും. എന്നാല്‍ ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല. റെയില്‍വേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് സ്റ്റാളുകള്‍ എന്നിവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!