Kerala News

യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന കാരാട്ട് റസാഖിന്റെ വാദം തള്ളി മുസ്ലിം ലീഗ്

തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്താണ് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇടത് മുന്നണിയില്‍ തന്നെ തുടരുമെന്ന് കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചു നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടന്നായിരുന്നു കാരാട്ട് റസാഖിന്റെ വാദം. എന്നാല്‍ ജില്ലാ പ്രാദേശിക നേതാക്കളുമായുള്ള വിയോജിപ്പ് നിലനില്‍ക്കുന്നതിനാല്‍ ലീഗിലേക്ക് തിരികെയില്ലന്ന് കാരാട്ട് റസാഖ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ഇടത് മുന്നണി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും നിലവില്‍ മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാരാട്ട് റസാഖുമായി യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് എംഎല്‍എയുടെ ശ്രമം എന്ന് കെ പി എ മജീദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!