Kerala News

‘അടുത്ത മൂന്ന് ദിവസം സംസ്ഥാനം കടുത്ത ജാഗ്രതയില്‍;റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക്;നിരീക്ഷണം ശക്തമാക്കാന്‍ ഡിജിപിയുടെ സര്‍ക്കുലര്‍

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി പൊലീസ്.ഡി.ജി.പിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി.അവധിയില്‍ പോയിരിക്കുന്ന പൊലീസുകാരോട് ഉടന്‍ തന്നെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവരാനും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളില്‍ ഉണ്ടാകണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായാണ് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാവുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടിഇരുപാര്‍ട്ടികളിലേയും അക്രമം നടത്താന്‍ സാധ്യതയുള്ള ആളുകളെ കണ്ടെത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കണമെന്നും സംശയാസ്പദമായ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!