ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് നാളത്തേക്ക് മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടി വൈകിപ്പിച്ച് ജില്ലാ ഭരണകൂടം മൃതദേഹത്തോട് അനാദരം കാട്ടിയെന്ന് ആരോപിച്ച് സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാര്‍ അറിയിച്ചിരുന്നു .രജ്ഞിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് സര്‍വ്വകക്ഷി യോഗവും എന്നതുകൊണ്ടാണ് ബിജെപി വിട്ടുനില്‍ക്കുന്നത്. പിന്നാലെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടത്താനിരുന്ന യോഗം അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. അപ്പോഴും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി ആവര്‍ത്തിച്ചതോടെയാണ് നാളത്തേക്ക് മാറ്റിയത്.
പങ്കെടുക്കില്ലെന്ന് ബിജെപി; സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി
