കോഴിക്കോട് ; കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം കാരന്തൂരിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിൽ എലത്തൂർ എസ് ഐ ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി 36 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം മാവൂർ പഞ്ചായത്തിലാണ് താമസിക്കുന്നത്. 67 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കുന്ദമംഗലത്തെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ പ്യൂണിനും കോവിഡ് സ്ഥിരീകരിച്ചു , പെരുവയൽ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള വ്യക്തിയാണിദ്ദേഹം . അതേ സമയം മറ്റു 65 പേരുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവായി
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലുള്ള ഒരു വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ മറ്റു ചികിത്സയ്ക്ക് വേണ്ടി എത്തിയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 67 ആന്റിജൻ പരിശോധനകൾക്ക് പുറമെ 106 ആർ ടി പി സി ആർ ടെസ്റ്റുകളും നടത്തി. അതിന്റെ പരിശോധന ഫലം രണ്ടു ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്ന് കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു