തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട് സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി
പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ് കേന്ദ്രതീരുമാനമെന്ന് കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്. സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും തീരുമാനം നടപ്പിലാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും കത്തില്‍ പറയുന്നു.

