കുന്ദമംഗലം: കുന്ദമംഗലം ബസ് സ്റ്റാന്റില്‍ രാവിലെ ബസ്സുകള്‍ കയറാത്തത് വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. കെഎസ്ആര്‍ടിസി ബസ്സും പ്രൈവറ്റ് ബസ്സുകളും രാവിലെ റോഡിന്റെ ഇരുഭാഗങ്ങളിലുമായാണ് നിര്‍ത്തിയിടാറുള്ളത്. ട്യൂഷന് പോവുന്ന കുട്ടികള്‍ക്കും രാവിലെ ജോലിക്ക് പോവുന്നവര്‍ക്കുമാണ് ഇത് ബുദ്ധിമുട്ടാവുന്നത്. സീബ്ര ലൈന്‍ മുറിച്ച് കടക്കുമ്പോഴും മറ്റും അപകടമുണ്ടാവുന്നതും പതിവാണ്. രാവിലെ 8 മണിക്ക് ശേഷം മാത്രമാണ് പോലീസുകാര്‍ ട്യൂണ്ടിക്കുണ്ടാവുക, അതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങളെ ഭയന്ന് വേണം രാവിലെ റോഡ് മുറിച്ചുകടക്കാന്‍. റോഡില്‍ നിര്‍ത്തിയിടുന്ന ബസ്സ് സ്റ്റാന്റില്‍ കയറ്റുകയാണെങ്കില്‍ അത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമായിരിക്കും. കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍, മര്‍ക്കസ് സ്‌കൂള്‍, കുന്ദമംഗലം എഎംഎല്‍പി സ്‌കൂള്‍, കുന്ദമംഗലം യു.പി സ്‌കൂള്‍ കൂടാതെ ട്യൂഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും മറ്റുമുള്ള കുട്ടികളും ഇവിടെയുണ്ടാവാറുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി മാറ്റം അത്യാവശ്യമാണ്.