ബി ജെ പി യുടെ ചട്ടുകങ്ങളായി ഗവര്‍ണര്‍മാര്‍ മാറുന്നുവെന്ന് ഡോ ടി എം തോമസ് ഐസക്. ഭരണഘടനയ്ക്ക് മുകളിലല്ല പ്രോട്ടോക്കോള്‍. ഇന്ത്യന്‍ ഭരണഘടനയാണ് വലുത് എന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിക്കുന്നത്. ഗവര്‍ണര്‍ ഏറ്റുമുട്ടലിന് നിനച്ച് ഇറങ്ങിയത് പോലെ പെരുമാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പതാകയില്‍ എവിടെയാണ് കാവിക്കൊടി. പ്രതിപക്ഷം ഗവര്‍ണ്ണര്‍ക്കെതിരായ നിലപാടാണ് വ്യക്തമാക്കേണ്ടത് എന്നും തോമസ് ഐസക് വ്യക്തമാക്കി.
ബി ജെ പി യുടെ ചട്ടുകങ്ങളായി ഗവര്‍ണര്‍മാര്‍ മാറുന്നു; ഡോ ടി എം തോമസ് ഐസക്.
