ചൂലൂര്‍: ചൂലൂരിലെ സാക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാശ്മീരിന്റെ ചിത്രമില്ലാത്ത് ഇന്ത്യയുടെ അപൂര്‍ണ ഭൂപടം അച്ചടിച്ച് ഡയറി നല്‍കിയ വിഷയത്തില്‍ ചാത്തമംഗലം പഞ്ചായത്തിലെ ബിജെപി കമ്മറ്റി സ്‌കൂളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സ്‌കൂളിലെ അറുന്നൂറിലതികം കുട്ടികള്‍ക്ക് നല്‍കിയ ഡയറിയിലാണ് കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം അച്ചടിച്ച് നല്‍കിയത്. ഇന്നലെ ഡയറിയിലെ ഭൂപടം സഹിതം ഒരു സ്വകാര്യ ചാനലില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വിവാദമാവുകയായിരുന്നു. ഡയറിയില്‍ രേഖപ്പെടുത്തിയ ഭൂപടം സ്‌കൂളിന്റെ അറിവോടെ അല്ല എന്നും പ്രിന്റ് ചെയ്ത പ്രസ്സില്‍ നിന്നും സംഭവിച്ച അപാകത ആണെന്നുമാണ് സ്‌കൂളിന്റെ വാദം.
സംസ്ഥാന സമിതി അംഗം ടി.പി സുരേഷ്, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് ചക്രായുധന്‍, ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് കെ.സി രാജന്‍, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ വിജയന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ശിവദാസന്‍, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍, ഒബിസി മോര്‍ച്ച നിയോജക ണ്ഡലം സെക്രട്ടറി മുകുന്ദന്‍, കര്‍ഷക മോര്‍ച്ച ജില്ല കമ്മറ്റി അംഗം ഭരതന്‍ കക്കിനേരി എന്നിവര്‍ പങ്കെടുത്തു.