കുന്ദമംഗലം : സുകൃതം കൂട്ടായ്മ കുന്ദമംഗലത്ത് ‘വിഷുപ്പെരുന്നാള്‍’ സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ : മാധവന്‍ കോമത്ത് ഉ്ദഘാടനം ചെയ്തു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായി മാനവിക കൂട്ടായ്മകളാണ് വര്‍ത്തമാന കാലത്ത് അനിവാര്യമെന്ന് ഡോ. മാധവന്‍ കോമത്ത് പറഞ്ഞു.
സുകൃതം വൈസ് ചെയര്‍മാന്‍ സുബൈര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. വിജയന്‍ കാരന്തൂര്‍, കാനേഷ് പൂനൂര്‍ , സി സി ജോണ്‍ , രവീന്ദ്രന്‍ മാസ്റ്റര്‍, ഡോ. ചന്ദ്രന്‍, ഡോ. ചിത്ര, ലാല്‍ കുന്ദമംഗലം, നാസര്‍ കാരന്തൂര്‍, ഡോ.തല്‍ഹത്ത്, സഫിയ റഹ്‌മാന്‍, ആമിന എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ മണിരാജ് പൂനൂര്‍ സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ തെല്ലശേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനലാപനവും അരങ്ങേറി. ഇ പി ലിയാഖത്ത് അലി, സി അബ്ദുറഹ്‌മാന്‍, കെ കെ അബ്ദുല്‍ ഹമീദ്, എം പി ഫാസില്‍, ഇ പി ഉമര്‍, ആമീന്‍ ഇ എന്നിവര്‍ നേതൃത്വം നല്‍കി.