തിരുവനന്തപുരം: പി വി അന്‍വറിന് വിവരം ചോര്‍ത്തി നല്‍കിയതിന് ഡിവൈഎസ്പി എം.ഐ ഷാജിയെ പൊലീസ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ’ ആശ്രമം കത്തിച്ചതിന്റെ അന്വേഷണ’ വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തി നല്‍കിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടൊപ്പം മദ്യപിച്ച് വണ്ടിയോടിച്ച ഡിവൈഎസ്പിക്കും സസ്‌പെന്‍ഷനുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനില്‍കുമാറിനെയാണ് ആലപ്പുഴയില്‍ ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിന് സസ്‌പെന്റ് ചെയ്തത്.
പിവി അന്‍വറിന് വിവരം ചോര്‍ത്തി നല്‍കി; ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു
