കുന്ദമംഗലം: കാരന്തൂർ ചാത്താംകണ്ടത്തിൽ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച പണം തട്ടി കേസിലെ പ്രതി പിടിയിൽ.ചേളന്നൂർ സ്വദേശിയായ ഉള്ളാടം വീട്ടിലെ ബിജു യു വി(38) ണ് പിടിയിലായത്. 14-7-2020ൽ സ്വർണമെന്ന വ്യാജേന 24.1 ഗ്രാം തൂക്കമുള്ള 3 വളകൾ പണയം വെച്ച് 89500 രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ലോൺ തിരിച്ചടക്കാത്തതിനെ കുറിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി പലസ്ഥലങ്ങളിലായി മാറി താമസിക്കുകയായിരുന്നു.
ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ഉറച്ചു നോക്കിയാലും സ്വർണമാണെന്ന് തെറ്റ് ധരിക്കുന്ന രീതിയിൽ വിദഗ്ദ്ധമായാണ് പണി കഴിച്ചിരിക്കുന്നത്. സംഭവത്തിൽ കുന്ദമംഗലം ഇൻസ്പെക്റ്റർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ എസ് ഐമാരായ അഭിലാഷ് ടി, വി കെ സുരേഷ്, എ എസ്സ് ഐ സന്തോഷ് കുമാർ സി ,സി പി ഒ അജീഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കക്കോടിയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി സമ്മദിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.