ആലപ്പുഴ: പെൺകുട്ടികളോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടും സംസാരിച്ചെന്നുാമാണ് അധ്യാപകനെതിരെയുള്ള പരാതി. നാല് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി പ്രധാനാധ്യാപികയെ കണ്ടത്. എന്നാൽ പരാതി പോലീസിന് കൈമാറാൻ പ്രധാനാധ്യാപിക തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്.
അമ്പലപ്പുഴ കാക്കാഴം എസ് എൻ വി ടി ടി ഐയിലെ അധ്യാപകനായ ശ്രീജിത്തിനെതിരെയാണ് പരാതി. ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുംകൂടിയാണ് ശ്രീജിത്ത്. ആദ്യം പ്രധാനാധ്യാപിക നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിനികൾ നേരിട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനികളുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. തുടർന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂൻ ബ്ലോക് പഞ്ചായത്ത് അംഗം കൂടിയാണ് ശ്രീജിത്ത് സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ് ശ്രീജിത്ത്.