കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവിൽ വെച്ചു പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. ഗ്രേഡ് വൺ അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനെ (55) കോഴിക്കോട് നഗരത്തിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
പരാതി ലഭിച്ചതിനു പിന്നാലെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പോലീസ് ഊർജിത അന്വേഷണം നടത്തുകയായിരുന്നു. ഒളിവിൽ കഴിയാനായി തമിഴ്നാട്ടിലേക്കു കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് രോഗിയെ മാറ്റിയതിനു പിന്നാലെയായിരുന്നു പീഡനം.
രോഗിയെ ഇവിടെയെത്തിച്ച ശശിധരൻ അൽപസമയത്തിനു ശേഷം തിരികെയെത്തി ശാരീരികമായി പീഡിപ്പിച്ചു. ഈ സമയം അനസ്തീഷയുടെ മയക്കത്തിലായിരുന്നു യുവതി. പിന്നീടാണ് വാർഡിലുണ്ടായിരുന്ന നഴ്സിനോടും ബന്ധുക്കളോടും വിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി.

