തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു സ്പീക്കർ എ എൻ ഷംസീർ. അനുചിതമായ പരാമർശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നുവെന്നും ബോധപൂർവമല്ലാതെ നടത്തിയ പരാമർശം പിൻവലിക്കുന്നുവെന്നും സ്പീക്കറുടെ റൂളിങ്.
ഷാഫിക്കെതിരായ പരാമർശം സഭാ രേഖകളിൽനിന്നു നീക്കം ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്പീക്കർ പറഞ്ഞിരുന്നത്.
ഈ മാസം 14, 15 തീയതികളിൽ സഭയ്ക്ക് അകത്തും പുറത്തും ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന പരാതികൾ പരിശോധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സഭയ്ക്കുള്ളിൽ കടുത്ത പ്രതിഷേധ പരിപാടികൾ മുമ്പും ഉണ്ടായിട്ടുണ്ട്.