Local

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സംഘത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

ഫ​റോ​ക്ക്: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ത്ത​റ സൈ​നാ​സി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (28), പേ​ട്ട​വ​ണ്ടി തൊ​ടി ഹൗ​സി​ൽ ആ​ഷി​ഖ് (28), ചെ​റു​വ​ണ്ണൂ​ർ മ​ധു​ര​ബ​സാ​ർ അ​രീ​ക്കാ​ട​ൻ ജാ​സി​ർ (24), തോ​ക്കാ​ർ തൊ​ടി അ​ബ്ദു​ൽ നാ​സ​ർ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശാ​ര​ദാ​മ​ന്ദി​ര​ത്തി​ന​ടു​ത്ത് ജി.​ആ​ർ ഇ​ന്റീ​രി​യ​റി​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ സൂ​ക്ഷി​ച്ച 4.35 ഗ്രാം ​എം.​ഡി.​എം.​എ​യും 2.650 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ന​ല്ല​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ റി​ഷാ​ദ് അ​ലി, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!