തിരുവനന്തപുരം : ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി ഉയര്‍ത്തി. 3 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് (2022 ജനുവരി 1 മുതല്‍) ശമ്പളം കൂട്ടിയത്.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാകുന്നതും, കെഎസ്ആര്‍ടിസിലെ ശമ്പളം മുടങ്ങലും ആശവര്‍ക്കര്‍മാര്‍ക്കുള്ള ശമ്പളം മുടങ്ങലും പതിവായി മാറിയിരിക്കുന്ന വേളയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ പ്രതിരോധം. ഇതിനിടെ ഈ ശമ്പള വര്‍ധന. ഇന്നലെ പിഎസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു.