Entertainment News

വലിമൈ ഒരു ആക്ഷൻ ത്രില്ലർ മാത്രമല്ല, കുടുംബ ചിത്രം കൂടിയാണ്; എച്ച് വിനോദ്

സാമൂഹിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറാണ് ‘വലിമൈയെന്നും സിനിമയുടെ ഭാഗമായതിൽ അഭിമാനം കൊള്ളുന്നുവെന്ന് അജിത് പറഞ്ഞതായും സംവിധായകൻ എച്ച് വിനോദ്. അജിത്തിന്റെ കുടുംബത്തെ ചിത്രം കാണിച്ചതിന് ശേഷമാണ് സിനിമ മറ്റു ഭാഷകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും വിനോദ് പറഞ്ഞു,
ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ സോഷ്യൽ മീഡിയയിൽ വമ്പിച്ച സ്വീകാര്യത നേടിയതോടെയാണ് ‘വലിമൈ’ വെറും ആക്ഷൻ സിനിമ മാത്രമല്ല എന്ന് സംവിധായകൻ ഉറപ്പിച്ചു പറയുന്നത്. എന്നാൽ കുടുംബ സിനിമ എന്ന് പറയുമ്പോൾ തീർത്തും കുടുംബ സിനിമ അല്ല എന്നും ഒരു കുടുംബം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ചാണ് പറയുന്നതെന്നും വിനോദ് പറയുന്നു.

എച്ച് വിനോദിന്റെ വാക്കുകൾ

സാമൂഹിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറാണ് ‘വലിമൈ’. ഞാൻ കുടുംബ സിനിമ എന്ന് പറയുമ്പോൾ, അത് കുടുംബത്തിനുള്ളിൽ ഉടലെടുക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചല്ല, മറിച്ച് ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെക്കുറിച്ചാണ്, അത് കുറ്റകൃത്യത്തിൽ കലാശിക്കുന്നതെങ്ങനെ, ആ കുറ്റകൃത്യം തന്റെ കുടുംബത്തെ തകർക്കുന്നതിൽ നിന്ന് നായകൻ എങ്ങനെ തടയുന്നു എന്നൊക്കെയാണ് കാണിക്കുന്നത്. യഥാർത്ഥത്തിൽ കുടുംബത്തോടൊപ്പം കണ്ടിരിക്കേണ്ട ചിത്രമാണിത്.

ചിത്രം തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകൾക്കൊപ്പം ചിത്രം ഒരു പാൻ-ഇന്ത്യ റിലീസ് ആയിരിക്കും. ഞങ്ങൾ സിനിമ ദീപാവലിക്ക് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്, പക്ഷേ അത് നടന്നില്ല. പിന്നെ, ഡിസംബറിലോ പൊങ്കലിനോ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ അതിനും സാധിച്ചില്ല. വാസ്തവത്തിൽ, കൊവിഡിന്റെ ഓരോ തരംഗവും ഞങ്ങൾക്ക് വ്യത്യസ്‌ത പ്രശ്‌നങ്ങൾ അഭിമുഖത്തേക്കരിക്കേണ്ടി വന്നു. പക്ഷേ കാലതാമസം കൂടാതെ രണ്ട് ഭാഷകളിൽ കൂടി സിനിമ റിലീസ് ചെയ്യാൻ ഞങ്ങളെ ഈ ഇടവേള സഹായിച്ചു എന്ന് പറയാം.

ഈ സിനിമ ചെയ്തതിൽ അഭിമാനിക്കുന്നു എന്നാണ് അജിത് സാർ എന്നോട് പറഞ്ഞത്. ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്ന ഒരു മകനായി തോന്നി, അതുകൊണ്ട് തന്നെ ‘വലിമൈ’ അദ്ദേഹത്തിന്റെ അമ്മയ്ക്കും അച്ഛനും എന്റെ കുടുംബത്തിനും ഒപ്പം കാണുകയും ചെയ്തിരുന്നു എന്നും അജിത് സർ പറഞ്ഞു.അവരുടെ പ്രതികരണത്തിന് ശേഷമാണ് ചിത്രം ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
ബോണി കപൂർ നിർമ്മിച്ച വലിമൈ ഫെബ്രുവരി 24 നാണ് ലോകമെമ്പാടുമുള്ള റിലീസിന് ഒരുങ്ങുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!