
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് പിടിലായ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമീന്‍ ഫക്കീര്‍. അതേ ഞാനാണ് ചെയ്തതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സേയ്ഫ് അലിഖാനെ നിങ്ങളാണോ ആക്രമിച്ചതെന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മറുപടിയായി ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇക്കാര്യം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.