രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ പട്ടയത്തിന്റെ പേരിൽ സിപിഐഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി. പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു. പട്ടയം ലഭിക്കുന്നതിന് മുൻപ് പാർട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സർക്കാർ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയണോ എന്നതൊക്കെ പാർട്ടി നേതാക്കളോട് ചോദിക്കണം.ഉത്തരവ് പ്രകാരം വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ ഒപ്പം സിപിഎം ഓഫീസിന് നല്കിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും.
രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രൻ മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വൻകിടക്കാർക്ക് ഭൂമി നൽകിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.

