ചൈനയില്‍ വന്‍ ഭൂചലനം. നൂറിലധികം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറന്‍ ഗാന്‍സു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായുമാണ് വിവരം.
ജല, വൈദ്യുതി ലൈനുകള്‍ക്കും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

