Local News

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്‌സുകള്‍ ആരംഭിച്ചു

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്മാര്‍ട്ട് റൂമിന്റെ ശിലാഫലക അനാച്ഛാദനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ പുതുതായി അനുവദിച്ച ഏഴുവര്‍ഷത്തെ കോഴ്‌സിനാണ് തുടക്കം കുറിച്ചത്. ഈ പ്രോഗ്രാമില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി.എച്ച്.ഡി നേടുന്നതിന് മുമ്പ് എം.എസ്.സി ബിരുദം ലഭിക്കും.

ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇവിടെ നിലവിലുള്ള ഗണിതശാസ്ത്രത്തില്‍ പി.എച്ച്.ഡിയിലേക്ക് നയിക്കുന്ന ഒരു ഡോക്ടറല്‍ പ്രോഗ്രാമിന് പുറമെയാണ് ഇപ്പോള്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് കോഴ്‌സ്.

പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. കെ.പി സുധീര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിജയരാജന്‍ സംസാരിച്ചു. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ഡയറക്ടര്‍ പ്രൊഫ. കല്യാണ്‍ ചക്രവര്‍ത്തി സ്വാഗതവും പ്രൊഫ. ബാലസുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!