National News

100 വർഷത്തിനിടക്ക്​ രാജ്യം ഇതുവരെ കാണാത്ത ബജറ്റ് 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കും; നിർമല സീതാരാമൻ

100 വർഷത്തിനിടക്ക്​ രാജ്യം ഇതുവരെ കാണാത്ത ബജറ്റാണ്​ 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. മഹാമാരിക്ക്​ ശേഷമുള്ള ബജറ്റ്​ വ്യത്യസ്​തമാവും. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ്​ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ജനങ്ങൾക്ക്​ ഇതുമായി ബന്ധപ്പെട്ട്​ ഇപ്പോൾ നിർദേശങ്ങൾ സമർപ്പിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു.ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കു​േമ്പാൾ നല്ല വളർച്ച രാജ്യത്തിനുണ്ട്​. ആഗോള വളർച്ചക്ക്​ ഇന്ത്യ വലിയ സംഭാവന നൽകുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ പണം വിലയിരുത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആശുപത്രികൾ വികസിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ്​ ഫെബ്രുവരി ഒന്നിനാണ്​ അവതരിപ്പിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!