കോഴിക്കോട്; അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് സൗത്ത്ബീച്ച് ശുചീകരണമടക്കമുള്ള പരിപാടികള്‍ സെപ്തംബര്‍ 21-ന് ജില്ലാ ഭരണകൂടവും കോർപ്പറേഷനും നടപ്പാക്കുന്നത്. രാവിലെ 8 ന് ആരംഭിക്കുന്ന ശുചീകരണം നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ക്ളീന്‍ ബീച്ച് മിഷന്റെയും സന്നദ്ധസംഘടനകളുടെയും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടപ്പാക്കുക. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും സൗത്ത് ബീച്ചില്‍ നടക്കും. തീരദേശ ശുചീകരണത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോർപ്പറേഷനും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.