കട്ടാങ്ങൽ : സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.മാധവൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ടി.പി.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് എസ് പി മധുസൂദനൻ നായർ, ഇൻസാഫ് പതിമംഗലം എന്നിവർ സംസാരിച്ചു. മൊയ്തീൻ ചാത്തമംഗലം സ്വാഗതവും ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു