വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവുവന്നിട്ടുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനായി ലേലം/ ക്വട്ടേഷന്‍ മുഖാന്തിരം 11 മാസത്തെ കാലയളവിലേക്ക് നല്‍കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍ : 0495 2376514.
പൂന്തോട്ട നിര്‍മാണം : ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം ആകര്‍ഷണീയമാക്കുന്നതിനും വേണ്ടി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/കോര്‍പ്പറേറ്റ് കമ്പനികള്‍/മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നി വിജയകരമായി പൂര്‍ത്തിയാക്കിയ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുളള വിവിധ ഏജന്‍സികള്‍, നഴ്‌സറികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 28 ഉച്ചക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് 0495 2373862, ഗസ്റ്റ്ഹൗസ് മാനേജര്‍ 0495 2383920
കുപ്പിവെളളം : പരസ്യലേലം 24 ന്
2019 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിച്ചതും വിതരണം ചെയ്തതിന് ശേഷം ബാക്കി വന്നതുമായ കുപ്പിവെളളം (bottled water) പരസ്യലേലം ചെയ്യുന്നതിനും ഈ ഇനത്തില്‍ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതല്‍ കുട്ടൂന്നതിനും ജില്ലാഭരണകൂടം തീരുമാനിച്ചു. കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഓഫീസ് കെട്ടിടത്തില്‍ സെപ്തംബര്‍ 24 ന് രാവിലെ 11 മണിയ്ക്ക് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ലേലത്തില്‍ താല്പര്യമുളളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അന്ന് 10 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ലേല നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ തന്നെ വിളിച്ചെടുത്ത കക്ഷികള്‍ മുഴുവന്‍ ലേലത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടവാക്കി രശീത് കൈപ്പറ്റണം. ലേലവസ്തുക്കള്‍ സെപ്തംബര്‍ 25 ന് അഞ്ച് മണിയ്ക്കകം കൊണ്ടുപോകണം. ലേല തീയതി മാറ്റിവെയ്ക്കാനോ, ലേലത്തുക ഉറപ്പിക്കുന്നതിനോ, ലേല വ്യവസ്ഥകള്‍ ഭേദഗതി വരുത്താനോ ഉളള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം 29 ന്
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സെപ്തംബര്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.handloompaintingkkd.ml എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം -0495 2766563, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് – 0495 2766036, താലൂക്ക് വ്യവസായ ഓഫീസ്, വടകര-0496 2515166 എന്നീ നമ്പറുകളിലും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിലും ലഭിക്കും.
സംരംഭകത്വ പരിശീലന പരിപാടി
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുളള 18 നും 45 നും ഇടയില്‍ പ്രായവും പത്താംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുമുളള യുവതീയുവാക്കള്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റേയും ആഭിമുഖ്യത്തില്‍ 20 ദിവസത്തെ സംരംഭകത്വ പരിശീലനം (ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം TMDP) നടത്തും. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുളളവര്‍ സെപ്തംബര്‍ 27 നകം വെളളയില്‍ ഗാന്ധിറോഡിലുളള കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര്് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495 2765770, 2766563.