കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ.ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. പ്രതി ഒറ്റയ്ക്കാണ് അക്രമം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു, ബിയര്‍ കുടിച്ചശേഷമാണ് സര്‍വേഷ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.