കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
സംഘട്ടനത്തിൽ പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു വൈദ്യൻ വീട്ടിൽ സിയാദിനെ കൊലപ്പെടുത്തുന്നത്. കൊവിഡ് നീരിക്ഷത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിയാദിന് നേരെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായ സുഹൃത്തിനും പരുക്കേറ്റു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.