മലേഷ്യ: കോലാലമ്പൂരിലെ മലാക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഇലെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളം നിറഞ്ഞാടിയ ഇന്ത്യൻ മാസ്റ്റേഴ്സ് ഒടുവിൽ മാലിദ്വീപിന് മുമ്പിൽ പൊരുതി വീണു. സെമിയിൽ വാശിയേറിയ പോരാട്ടത്തിൽ ടൈം ബ്രേക്കറിനൊടുവിലാണ് പരാജയം എറ്റു വാങ്ങിയത്. .
നാല്പത് വയസിനു മുകളിലുള്ള കളിക്കാർ അണി നിരക്കുന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഇലെവൻസ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും, സൗത്ത് ആഫ്രിക്ക,മലേഷ്യ,ശ്രീലങ്ക,മാലിദ്വീപ്,ഇന്ത്യ, തുടങ്ങി ഒമ്പതു രാജ്യങ്ങളാണ് ഫെസ്റ്റിവൽ മത്സരത്തിൽ മത്സരിക്കുക. 3 ദിവസങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിനെ മുന്നിൽ നിന്നും നയിച്ചത് നായകനായ പ്രശസ്ത കളിക്കാരൻ അഷറഫ് ഊട്ടി ആയിരുന്നു. ടീം മാനേജമാരായ അൻവർ, കോഴിക്കോട് കുന്ദമംഗലം സ്വദേശിയും സാന്റോസ് പ്രസിഡന്റുമായ മുഹൈമിൻ എന്നിവർ ടീമിന് കരുത്തായി. ഗ്ലോബൽ മാസ്റ്റേഴ്സ് ടൂർണമെന്റ് അടുത്ത തവണ മാലിദ്വീപിൽ വെച്ചാണ് നടക്കുന്നത്.
ടീമംഗങ്ങൾ : ക്യാപ്റ്റൻ അഷറഫ്, വൈസ് ക്യാപ്റ്റൻ ബാലു,ജിതേഷ് (കേരള സന്തോഷ് ട്രോഫി) സുനിൽ (കെ എസ് ഇ ബി), റിയാസ് (യൂണിവേഴ്സിറ്റി കോളേജ്) മുജീബ് (സബ് ജൂനിയർ കേരള) ഹാരിസ് (കേരളാ മാസ്റ്റേഴ്സ് )അഷ്റഫ് (കെൽട്രോൺ) വിജയൻ , സലാഹ് (കേരളാ പോലീസ്) അരുൺ യൂണിവേഴ്സിറ്റി,സമദ് ,സജിത്ത് യൂണിവേഴ്സിറ്റി,ഷബീർ യൂണിവേഴ്സിറ്റി, മുനീർ,അജ്മൽ (മലപ്പുറം ജില്ല) അൻവർ (കേരളാ മാസ്റ്റേഴ്സ്)
സമദ്