ലാലിഗയിൽ മടങ്ങി വരവിന് ശേഷം നാലാമത്തെ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഗോൾ രഹിത സമനില. ബാഴ്‌സയുടെ രക്ഷകനായി മാറിയ മാർക് ആന്ദ്രേ ടെര്‍സ്റ്റേഗന്‍ കളിയിലെ താരമായി. നിലവിൽ 65 പോയിന്റോടെ ബാഴ്‌സ ഒന്നാമതും 62 പോയിന്റോടെ റയൽ മാൻഡ്രിഡ് രണ്ടാസ്ഥാനത്തുമാണ്. പതിഞ്ഞു തുടങ്ങിയ കളിയുടെ ആദ്യപകുതിയിൽ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യപകുതിയിൽ ഇരു ടീമുകളും അറ്റാക്കിനൊപ്പം പ്രതിരോധത്തിലും മികച്ചു നിന്നു. ബാഴ്‌സയ്ക്ക് വേണ്ടി റാക്കിറ്റിച്ചും സെവിയ്യയ്ക്ക് ഒകമ്പസിന്റെയും പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മുൻ മത്സരങ്ങളിലെ പോലെ മെസ്സിയുടെ പ്രകടനം മികച്ചു തന്നെ നിന്ന് വിശ്രമ വേളയ്ക്ക് തൊട്ട് മുൻപ് ലഭിച്ച ഫ്രീ കിക്ക് വല ചലിപ്പിക്കുമെന്ന് തോന്നിപ്പിച്ചു പുറത്തേക്ക്.
കഴിഞ്ഞ മത്സരങ്ങളിളേക്കാൾ ശക്തമായ മായ പ്രതിരോധമായിരുന്നു ബാഴ്‌സലോണയുടേതെന്ന് വിലയിരുത്തുന്നത് തന്നെയാണ് രണ്ടാം പകുതിയും പക്ഷെ മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താനായിട്ടില്ല. ക്ലബുകൾക്കും രാജ്യത്തിനുമായുള്ള മത്സരങ്ങളിൽ നിന്നും 700 ഗോൾ തികയ്ക്കാൻ ഇന്ന് മെസ്സിയ്ക്ക് സാധിച്ചില്ല. മുഴുവൻ സമയവും കളത്തിലുണ്ടായ സുവാരസിന് അവസരങ്ങൾ മുതലെടുക്കാനായില്ല. ഇരു ടീമിനും ഓപ്പൺ ചാൻസുകൾ ലഭിച്ചെങ്കിലും ഗോലടിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ നിരവധി താരങ്ങളെ ഇരു ടീമും പിൻവലിച്ചു, റാകിറ്റിച്ചിനെയും,വിദാലിനെയും ബാഴ്‌സ പിൻവലിച്ചു. ഒടുവിൽ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനുമൊടുവിൽ ഗോൾ രഹിത സമനില.