കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശമുണ്ടായത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതുതായി അംഗീകാരം ലഭിച്ച പ്രവൃത്തികളുടെ സര്‍വ്വേ നടത്തുന്നതിനും യൂട്ടിലിറ്റി മാറ്റുന്നതിന് ആവശ്യമായ മരങ്ങള്‍ മുറിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച
പ്രവൃത്തികള്‍ പുനരാരംഭിക്കും.
പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി വിനയരാജ്, എക്‌സി. എഞ്ചിനീയര്‍മാരായ എം.സി വിനുകുമാര്‍, കെ.കെ ബിനീഷ്, അസി. എഞ്ചിനീയര്‍മാരായ ഇ. മുഹ്‌സിന്‍ അമിന്‍, സി.ടി പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.