കണ്ണൂർ: തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് കൂവ്വക്കാട്ടിൽ നാരായണനെ പോലീസ് പിടികൂടിയത്. ഇയാൾ ഗുരുവായൂരിലേക്ക് കടക്കാൻ ശ്രമിക്കവേ പോലീസ് പിന്തുടർന്ന് പിടി കൂടുകയായിരുന്നു.
പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയായ ആസാം സ്വദേശിയാണ് ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് പ്രതി.