Kerala News

ഇഡിക്കെതിരെയുള്ള കേസ് ; ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവ്;മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവുതന്ത്രം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേന്ദ്ര ഏജന്‍സിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ നടപടി നിഗൂഢരാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒന്നുമില്ലാതെ വിഷയദാരിദ്ര്യം നേരിടുന്ന മുഖ്യമന്ത്രി പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോലീബി വിഷയം കേരളം ചര്‍ച്ചചെയ്ത് തള്ളിക്കളഞ്ഞതാണ്. ഈ നടപടികൊണ്ട് ഗുണം ലഭിക്കുന്നത് മുഖ്യമന്ത്രിക്കാണ്.

ഒ.രാജഗോപാലും സിപിഐഎമ്മും തമ്മിലുള്ള ധാരണ കേരളീയ സമൂഹത്തിന് നന്നായി അറിയാം. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐഎമ്മിന് വോട്ട് ചെയ്ത എംഎല്‍എയാണ് രാജഗോപാല്‍. ഇതിലൂടെ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സമൂഹത്തിന് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!