കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി.വിജയദാസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ.വി.വിജയദാസിന് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കര്‍ഷകരുടെ മനസു കണ്ടറിഞ്ഞ ജനപ്രതിനിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുസ്മരണം. വിവിധ പാര്‍ട്ടികളുടെ നിയമസഭാ കക്ഷി നേതാക്കളും കെ.വി.വിജയദാസിനെ അനുസ്മരിച്ചു.
കെ വി വിജയദാസിന്റെ മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ വീട്ടില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. 11 മണിക്ക് ചന്ദ്ര നഗര്‍ വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.
ജനകീയനായ എംഎല്‍എയെ ആണ് വിജയദാസിന്റെ വിയോഗത്തിലൂടെ പാലക്കാടിന് നഷ്ടമായത്. രണ്ട് തവണ കോങ്ങാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കര്‍ഷകനുമായാണ് ജനമനസില്‍ ജീവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയദാസ് വിടവാങ്ങുമ്പോള്‍ സിപിഎമ്മിന്റെ അപരിഹാര്യമായ നഷ്ടം.
വികസനത്തിന് എന്നും വേറിട്ട വഴി കാണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവായിരുന്നു കെ വി വിജയദാസ്. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലോകത്തിന് മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് ഏറ്റെടുത്ത് നടപ്പാക്കിയത്. ഏഷ്യയില്‍ത്തന്നെ ആദ്യമായി ഒരു ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുതപദ്ധതിയും മീന്‍വല്ലത്തേതായിരുന്നു. ഡിവൈഎഫ്‌ഐ രൂപീകരിക്കും മുമ്പ്, കെഎസ്വൈഎഫിലൂടെ , പൊതുപ്രവര്‍ത്തനരംഗത്ത് വന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം സിപിഐഎം എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.
1987 ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി. തുടര്‍ന്ന് പാലക്കാട് ജില്ല പഞ്ചായത്ത് രൂപീകരിക്കപ്പെട്ട 1995ല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായി. 2011മുതലാണ് കോങ്ങാടിനെ പ്രതിനധീകരിച്ച് നിയമസഭയിലെത്തിയത്. പാലക്കാടിന്റ കായിക കുതിപ്പിന് സംഭാവന നല്‍കിയ പറളി സ്‌കൂളില്‍ സ്‌പോര്‍ട് കോംപ്ലക്‌സ്, അട്ടപ്പാടിയിലെ ബ്രഹ്‌മഗിരി ചിക്കന്‍ ഫാം എന്നിവ അദ്ദേഹത്തിന്റ വേറിട്ട പദ്ധതികളില്‍ ചിലത് മാത്രം. നിലവില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് വിജയദാസ്. കാര്‍ഷിക – സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തകനെക്കൂടിയാണ് വിജയദാസിന്റഎ വിയോഗത്തോടെ പാലക്കാടിന് നഷ്ടമായത്