Kerala News

സിപിഎമ്മിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫലങ്ങള്‍ തിരുത്തി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ പിഴവ് തിരുത്തി. മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് മാറ്റി മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. നേരത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് യുഡിഎഫിന് മുന്‍തൂക്കം എന്ന വാചകം തിരുത്തിയത്.

വോട്ടെണ്ണല്‍ ദിവസത്തിന്റെ അവസാനം ചില പ്രദേശങ്ങളില്‍ ഔദ്യോഗികമായി വരുന്ന കണക്കുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികമായ ചില തടസങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ 35 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും 45 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും എന്ന രീതിയിലുള്ള കണക്കുകളാണ് വന്നത്. ഈ കണക്കുകള്‍ തെറ്റായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ പാസ്‌വേഡുകള്‍ നല്‍കിയെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാനായില്ല. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം എന്നുള്ളത് നീക്കി പകരം വിജയിച്ച വാര്‍ഡുകളുടെ എണ്ണം നല്‍കി.

3077 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 1167 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. 1172 ഇടത്ത് യുഡിഎഫും വിജയിച്ചു. മറ്റുള്ളവര്‍ 414 ഇടത്തുണ്ട്. അതില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വതന്ത്രരും ഉള്‍പ്പെടും. അതുകൊണ്ട് 35, 45 എന്ന മുന്‍സിപ്പാലിറ്റികളുടെ കണക്കില്‍ മാറ്റം വരും. ജില്ലാ തലത്തിലെ വിവരങ്ങള്‍ കൂടി ശേഖരിച്ച് മാത്രമെ അന്തിമ കണക്കുകള്‍ പുറത്തുവിടാനാകു. ചില തദ്ദേശ സ്ഥാപനങ്ങളില്‍ തൂക്ക് സഭകളാണ് അവിടെ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!