ഗുജറാത്തില്‍ വാഹനാപകടത്തില്‍ പതിനൊന്നുപേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ വഡോദരയില്‍ വഗോഡിയ ക്രോസിംഗ് ഹൈവേയിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. അപകടം ദൗര്‍ഭാഗ്യകരവും ദു:ഖപരവുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. അടിയന്തിര സഹായം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.