പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച വിഷയത്തില്‍ മൂന്നാമനെ തിരിച്ചറിഞ്ഞു. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായാണ് പോലീസ് വ്യക്തമാക്കിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് മൂന്നാം പ്രതിയെന്ന് പൊലീസ് അറിയിച്ചു. അലനെയും താഹയെയും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്നാമന്‍ ഉസ്മാന്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത് എന്നാണ് വിവരം.