ബാങ്ക് ജീവനക്കാര്‍ 22 ന് ദേശവ്യാപകമായി പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.
കേരളത്തില്‍ 21-ന് പ്രകടനങ്ങള്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.കെ.ബി.ഇ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രന്‍, എസ്. ഗോകുല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.