ചാത്തമംഗലം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പരിഷത്ത് ചാത്തമംഗലം
യൂണിറ്റ് പ്രവര്‍ത്തക സംഗമവും വിദ്യഭ്യാസ സംവാദ സദസ്സും സംഘടിപ്പിച്ചു. പരിഷത്ത് ജില്ല കമ്മറ്റി അംഗം ശ്രീനിവാസന്‍ ചെറുകുളത്തൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ബാബു അധ്യക്ഷനായിരുന്നു. ചാത്തമംഗലം പൊതുജന വായനശാല പ്രസിഡന്റ് വി മനോജ് കുമാര്‍ ആശംസ അറിയിച്ച് സംസാരിച്ചു. സംവാദ സദസ്സില്‍ പരിഷത്ത് പ്രവര്‍ത്തകനും ചേന്ദമംഗല്ലൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ കെ വാസു മാസ്റ്റര്‍ തോല്‍പിച്ചാല്‍ നിലവാരം കൂടുമോ എന്ന വിഷയം അവതരിപ്പിച്ചു. എം കെ വേണു , എ ഷാലു, എ സുരേന്ദ്രന്‍, വന്ദന, വി പ്രേമരാജന്‍, എ പി മുരളീധരന്‍, സി പ്രേമന്‍, കെ ഷിന്‍ജിത്ത്, പി ശ്രീകുമാര്‍, എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി വി കെ ജയ പ്രകാശന്‍ സ്വാഗതവും കെ ടി സുജ നന്ദിയും പറഞ്ഞു.