മലപ്പുറം: കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ തട്ടി കൊണ്ടു പോയി. മറ്റൊരു കാറിൽ എത്തി ടാക്‌സി കാർ തടഞ്ഞു നിർത്തി തട്ടികൊണ്ടു പോവുകയായിരുന്നു. കുറ്റ്യാടി സ്വദേശി സ്വദേശി റിയാസ് എന്നയാളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
കൊണ്ടോട്ടി കോളോത്ത് വച്ചാണ് കാറുകളിൽ പിന്തുടർന്നെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം . അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനെ നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.