തിരുവനന്തപുരം: എൻ ഐ എയിലും കോടതിയിൽ വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്‌ഡിനിടെ സ്‌പെക്ടർ കളർ ലാബ് പരിശോധന കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം മടങ്ങവെയാണ് സന്ദീപിന്റെ പ്രതികരണം.
ഇതാദ്യമായാണ് സന്ദീപ് മാധ്യമങ്ങൾക്കു മുൻപിൽ പ്രതികരണം നടത്തിയത്. ഈ വാക്കുകളിൽ ചില ദുരൂഹതകൾ നില നിൽക്കുന്നുണ്ട്. കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്ക് ഉണ്ടോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അറ്റാഷെയുടെ പേരിലുള്ള കത്ത് പ്രമുഖ മാധ്യമങ്ങൾ പുറത്ത് വിട്ടു. തന്റെ അസാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.