കോഴിക്കോട് : പുതുപ്പാടിയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൈതപ്പൊയിൽ മുതൽ അടിവാരം വരെ അങ്ങാടികളിൽ കർശന നിയന്ത്രണമേർപ്പെടുത്തും അവശ്യ സാധങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 9 മുതൽ ഉച്ചക്ക് 2മണി വരെ മാത്രം തുറക്കാൻ അനുവദിക്കും
താഴെ പറയുന്ന റോഡുകൾ പൂർണ്ണമായി അടച്ചു.
വാർഡ് 06
- അടിവാരം പൊട്ടിക്കൈ വള്ളിയാട് റോഡ്-തേക്കും തോട്ടം വരെ
- അടിവാരം കമ്പിയേലുമ്മൽ സ്കൂൾ റോഡ്-സൊസൈറ്റി വരെ
വാർഡ് O7 - കൈതപ്പൊയിൽ ആനോറ റോഡ്-ട്രാൻസ്ഫോമർ മുക്ക് വരെ
- കൈതപ്പൊയിൽ എലിക്കുട്-പൊട്ടിക്കൈ റോഡ് വരെ
- കൈതപ്പൊയിൽ-എലിക്കാട് മുക്ക് റോഡ് മംഗലശ്ശേരി മുക്ക് വരെ
- കൈതപ്പൊയിൽ- ചന്ത റോഡ് വളളിയാട് വരെ
- കൈതപ്പൊയിൽ-ആനോറ റോഡ് വാഴത്തോട്ടം യു.പി.സ്കൂൾ വരെ
6.കൈതപ്പൊയിൽ- കരുണ റോഡ് യു.പി.സ്കൂൾ വരെ - എലിക്കാട് – പറങ്കിമാവ് തോട്ടം റോഡ് (ബംഗ്ലാവ് മുക്ക് റോഡ്) എലിക്കാട് റോഡ് വരെ
- അടിവാരം സൊസൈറ്റി റോഡ്- തടയണമുക്ക് വരെ
വാർഡ് 08
1.കൈതപ്പൊയിൽ രണ്ടാം കൈ റോഡ്- പുഴ വരെ - കൈതപ്പൊയിൽ വാഴത്തോട്ടം റോഡ്-തേക്കും തോട്ടം വരെ
- വെസ്റ്റ് കൈതപ്പൊയിൽ ചെമ്മരം പറ്റ റോഡ്-ക്കൈപ്പുറം പാലം വരെ
- വെസ്റ്റ് കൈതപ്പൊയിൽ-മണൽവയൽ വരെ
5.കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ- ചെമ്മരം പറ്റ തോട് വരെ
ആരോഗ്യപ്രവർത്തകർ, പോലീസ്, റവന്യു ഉദ്യോഗസ്ഥർ, ആർ.ആർ.ടി. മെമ്പർമാർ എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
ദേശീയ പാതയിൽ വെസ്റ്റ് കൈതപ്പൊയിൽ മുതൽ അടിവാരം വരെയും, മലയോര ഹൈവേയിൽ കൈതപ്പൊയിൽ – കണ്ണോത്ത് -കോടഞ്ചേരി റോഡിലും ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോലീസ് നിരീക്ഷണവും, പരിശോധനയും കർശനമാക്കി.