കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (74) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം.
വിദേശത്ത് നിന്ന് എത്തിയ നഫീസയുടെ മകന്റെ ആദ്യ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു. മകനിൽ നിന്നാവാം രോഗം പടർന്നിരിക്കുന്നത് എന്നാണ് സൂചന. ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.