Kerala kerala

കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് 11 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂര്‍ നഗരമധ്യത്തില്‍ 56 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാല്‍നടക്കാര്‍ക്കും ബസ് കാത്തിരുന്നവര്‍ക്കും ബൈക്കില്‍ ഇരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്.

കടിയേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ മുതല്‍ നഗരത്തിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. കുടയും ബാഗും ഉപയോഗിച്ച് പ്രതിരോധിച്ചവര്‍ക്കും രക്ഷയുണ്ടായില്ല.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!