കോഴിക്കോട്; പോലൂര്‍ പയിമ്പ്രയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടു. മൃതദേഹം പുറത്തെടുത്ത് തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാചിത്രത്തിലെ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഉപകാരപ്രതമായ വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.