മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച ഇടതുപക്ഷത്തിന്റെ നിലപാടുകളിലെ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാന്‍ വേണ്ടി മാത്രമാണെന്നും എന്‍എസ്എസ് പറഞ്ഞു. ശബരിമല വിഷയത്തില്‍ കേസ് നടത്തി എന്‍എസ്എസ് തോറ്റു, തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നു’ എന്നുമുള്ള കാനത്തിന്റെ പ്രസ്താവന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണെന്നും എന്‍എസ്എസ് പ്രതികരിച്ചു.ശബരിമല വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ എന്‍എസ്എസ് ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണം. സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്തിയിരിക്കുകയാണ് കാനം. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍, അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ? നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.


