Local

കുന്ദമംഗലം മിനി സിവില്‍സ്റ്റേഷനിലെ പാര്‍ക്കിംഗിനും എന്‍ട്രന്‍സിനും പുതിയ സംവിധാനം, എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു

കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തായി വരുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ എ.ഡി.എംനെ ചുമതലപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിന്റെ കോംമ്പൗണ്ട് വഴിയാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശത്തിനുള്ള ഗേറ്റ് നിര്‍മ്മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിംഗിനും സൗകര്യപ്പെടുത്തും. ഇതിനാവശ്യമായി വരുന്ന തുക എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

പണി പൂര്‍ത്തിയാവുന്ന മിനി സിവില്‍ സ്റ്റേഷനില്‍ നിരവധി ഓഫീസുകള്‍ വരുമ്പോള്‍ വലിയ പാര്‍ക്കിങ് സൗകര്യം ആവശ്യമാണ്. നേരത്തെ പാര്‍ക്കിങ്ങ് തീരുമാനിച്ച സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഒരു കെട്ടിടം കൂടെ നിര്‍മിച്ചതിനാല്‍ ഇവിടെ ഒട്ടും സ്ഥലമില്ലാത്ത അവസ്ഥയായി. നിരവധി വാഹനങ്ങള്‍കൊണ്ടും പര്‍ക്കിങ് സൗകര്യമില്ലായ്മകൊണ്ടും ബുദ്ധിമുട്ടുന്ന ഇവിടെ നിര്‍മിച്ച കെട്ടിടം ഇപ്പോള്‍തന്നെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തുടര്‍ന്നാണ് പുതിയ സ്ഥലം കണ്ടെത്തിയത്.

പി.ടി.എ റഹീം എം.എല്‍.എ, എ.ഡി.എം രോഷ്‌നി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്റ് പി. ശിവദാസന്‍ നായര്‍, മെമ്പര്‍ രാജീവ് പെരുമണ്‍പുറ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ സി വിജയലക്ഷ്മി തുടങ്ങിയവരും വിവിധ ഉദ്യോഗസ്ഥരുമാണ് സ്ഥലം സന്ദര്‍ശിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!