കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുല്‍പ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് പുല്‍പ്പാറയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുലിയെ കാണുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. എസ്റ്റേറ്റില്‍ കാട് വെട്ടാത്തതാണ് വന്യമൃഗശല്യത്തിന് കാരണമെന്നു പ്രദേശവാസികള്‍ പറഞ്ഞു.