Health & Fitness

പകലുറക്കം നല്ലതോ ചീത്തയോ?

ഭൂരിഭാഗം ആളുകളും പകലുറക്കം ഇഷ്ടപ്പെടുന്നവരാണ് . എന്നാൽ പകലുറങ്ങുന്നത് കുട്ടികൾക്ക് നല്ലതാണെങ്കിലും മുതി‍ർന്നവരെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.രാത്രിയിലാണ് ഉറങ്ങാനുള്ള ഏറ്റവും നല്ല സമയം.

ശാരീരിക പ്രവ‍ർത്തനങ്ങൾ വളരെ പതുക്കയാണ് രാത്രിയിൽ സംഭവിക്കുന്നത്. അതിനാൽ ശരീരത്തിന് വിശ്രമം ആവശ്യമാണ്. എന്നാൽ ചൂടുളള മാസങ്ങളിൽ രാത്രി അധികം ഉറക്കം കിട്ടണമെന്നില്ല. അതിനാൽ പകലുറക്കം അൽപ്പം ആകാം. പകൽ 2 മണിക്ക് ശേഷം 20 മിനിറ്റിൽ താഴെ ഉറങ്ങുന്നത് മനസിനും ശരീരത്തിനും ഉണ‍ർവ് പ്രദാനം ചെയ്യുന്നു.

എന്നാൽ ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്ന് ഉറങ്ങുമ്പോൾ ദഹനപക്രിയ വേണ്ട വിധത്തിൽ നടക്കില്ല. പകലുറക്കം ശീലമാക്കുന്നവ‍ർക്ക് പ്രമേഹ സാധ്യത കൂടുതലാണെന്നും ടോക്കിയോ യൂണിവേഴ്സിറ്റി ഗവേഷകര്‍ പറയുന്നു. പകലുറങ്ങിയാൽ രാത്രി ഉറക്കം നഷ്ടപ്പെടുമെന്നുള്ള മണ്ടത്തരങ്ങൾ ഒഴിവാക്കുക. ടെൻഷൻ മാറ്റി വെച്ച് രാത്രികളിൽ എട്ട് മണിക്കൂ‍ർ ഉറക്കം ശീലിക്കൂ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!